ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റകക്ഷിയാകും;മോഡി പ്രധാനമന്ത്രിയാകില്ലെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോഡി പ്രധാനമന്ത്രിയാകില്ലെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാര്‍.

പ്രധാനമന്ത്രി കസേരയില്‍ ഇനി മോഡി ഇരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.ബിജെപി ഒരു പക്ഷേ ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. എന്നാല്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. അധികാരം പിടിക്കാന്‍ ബിജെപി മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയാല്‍ അവര്‍ പ്രധാനമന്ത്രി പദത്തിലേക്ക് മോഡിയുടെ പേര് നിര്‍ദ്ദേശിക്കില്ല. മറ്റു പേരുകളാകും അവര്‍ മുന്നോട്ടുവെയ്ക്കുകയെന്നും ശരദ് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ 48 ല്‍ 45 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന അമിത്ഷായുടെ അവകാശവാദത്തെ ശരദ് പവാര്‍ പരിഹസിക്കുകയും ചെയ്തു. അമിത്ഷായ്ക്ക് തെറ്റുപറ്റിയതാണെന്നും 48 സീറ്റുകളിലും ജയിക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

error: This article already Published !!