ഇന്ത്യ-ആസ്‌ട്രേലിയ ഫൈനല്‍ ഇന്ന്

ഡല്‍ഹി:ഇന്ത്യ- ആസ്‌ട്രേലിയ അവസാന ഏകദിന മത്സരം ഇന്ന് ഡല്‍ഹിയില്‍ നടക്കും. പരമ്പരയില്‍ രണ്ട് വീതം മത്സരം ജയിച്ച് ഇരു ടീമുകള്‍ക്കും പോയിന്റ് ഒരുപോലെയാണ്. അതിനാല്‍ തന്നെ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര നേടാമെന്നതിനാല്‍ മത്സരത്തിന് ഫൈനലിന്റെ പ്രതീതിയുണ്ട്.

350ല്‍ അധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും കഴിഞ്ഞ മത്സരം തോറ്റതിന്റെ ആഘാതത്തിലാണ് ഇന്ത്യ. ആസ്‌ട്രേലിയക്കത് ആത്മവിശ്വാസമേറ്റുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ഉച്ചക്ക് ഒന്നരക്കാണ് മത്സരം.

ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ഫോമിലേക്കുയര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. മൊഹാലിയില്‍ വിക്കറ്റിന് പിറകിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട റിഷഭ് പന്തിന് ഒരവസരം കൂടി ഇന്ത്യ നല്‍കും.

error: This article already Published !!