പോലീസാവനൊരുങ്ങി ടൊവിനോ; ‘കല്‍ക്കി’ തുടങ്ങി

കാക്കി വേഷമണിഞ്ഞ് ടൊവിനോ തോമസ് വെള്ളിത്തിരയിലേക്ക് എത്തുന്നു. നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പൊലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. ചിത്രത്തിൈറ ഷൂട്ടിംഗ് തുടങ്ങിയ കാര്യം ടൊവിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ടൊവീനോ ആദ്യമായി ഒരു പൊലീസ് നായകന്റെ വേഷത്തിലെത്തുന്നു എന്നതാണ് കല്‍ക്കിയുടെ പ്രത്യേകത. നേരത്തേ പൃഥ്വിയുടെ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായിട്ടുണ്ടെങ്കിലും പൊലീസ് നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് തീയേറ്ററുകളിലെത്തിക്കും.

error: This article already Published !!