ബലാകോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങള്‍ മാറ്റി; വെളിപ്പെടുത്തലുമായി പാക് ആക്ടിവിസ്റ്റ്

ഇസ്ലാമാബാദ്: ഇന്ത്യ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങള്‍ അവിടെ നിന്നും മാറ്റിയതായി പാക് ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തല്‍. പാക് അധീന കശ്മീരിലെ ഗില്‍ജിത് സ്വദേശിയായ സെന്‍ജെ ഹസ്‌നാന്‍ സെറിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായാണ് സെന്‍ജെ ഹസ്‌നാന്‍ പറയുന്നത്.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് ഉറുദു പത്രത്തില്‍ വാര്‍ത്ത വന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാകിസ്താന്‍ സൈനികോദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും സെന്‍ജെ ട്വീറ്റ് ചെയ്തു.

ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ട്.വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ച് കൃത്യതയില്ലെന്ന് സെന്‍ജെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

error: This article already Published !!