മോഡിയുടെ മന്‍ കി ബാത് പരാജയം; വിവരാവകാശ രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പരാജയപ്പെട്ട പരിപാടിയായിരുന്നെന്ന് ഓള്‍ ഇന്ത്യ റേഡിയോ കണക്കുകള്‍. 5 വര്‍ഷം പ്രധാനമന്ത്രി നടത്തിയ പ്രതിമാസ റേഡിയോ പരിപാടിക്ക് ശ്രോതാക്കള്‍ കുറവായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.

20 മിനിറ്റ് നീണ്ട ഹിന്ദി പ്രക്ഷേപണത്തിന് തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ഒരു ശ്രോതാവ് പോലും ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ യൂസഫ് നഖിയാണ് വിവരാവകാശ പ്രകാരം കണക്ക് ശേഖരിച്ചത്. 2014 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് ആരംഭിക്കുന്നത്്.

് ഗ്രാമീണ, നഗര മേഖലകളിലായി 30.82% ശ്രോതാക്കളുണ്ടായിരുന്നു. പിന്നീട് ശ്രോതാക്കളുടെ എണ്ണം ക്രമേണ കുത്തനെ താഴോട്ട് പോയി. 2016ല്‍ 25.82 ശതമാനമായി.ശ്രോതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനായി 2017 ജൂണ്‍ 2ന് ഛത്തീസ്ഗഡിലും ജാര്‍ഖണ്ഡിലും ഹരിയാനയിലും പ്രദേശിക ഭാഷയില്‍ പ്രക്ഷേപണം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല.

ശ്രോതാക്കളുടെ എണ്ണം വീണ്ടും താഴ്ന്നു, 22.67%ല്‍ എത്തി. ഹിന്ദി പ്രക്ഷേപണത്തിന് പട്‌നയിലെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ശ്രോതാക്കളെ ലഭിച്ചപ്പോള്‍ തിരുവനന്തപുരം ഗ്രാമീണമേഖലയില്‍ ഒരാള്‍ പോലും 20 മിനിറ്റ് പ്രസംഗം കേള്‍ക്കാന്‍ തയ്യാറായില്ല.ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും പരിപാടിക്ക് സ്വീകാര്യത ലഭിച്ചില്ല.

ഓള്‍ ഇന്ത്യ റേഡിയോയുടെ 422 സ്റ്റേഷനുകളിലും മറ്റ് ചില സ്വകാര്യ എഫ്.എം സ്റ്റേഷനുകള്‍ വഴിയും പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. പരിപാടി വഴിയുള്ള വരവ് ചെലവ് കണക്കുകള്‍ വിവരാവകാശ പ്രകാരം നല്‍കാന്‍ തയ്യാറായില്ല. 2014 ഒക്ടോബര്‍ 3ന് ആരംഭിച്ച പ്രഭാഷണ പരിപാടിയുടെ അവസാന എപ്പിസോഡ് ഫെബ്രുവരി 25നാണ് പ്രക്ഷേപണം ചെയ്തത്.

error: This article already Published !!