ഇമ്രാന്‍ഖാന്‍ അത്ര നല്ല മനുഷ്യനാണെങ്കില്‍ മസൂദ് അസറിനെ വിട്ടുതരട്ടെയെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അത്ര നല്ല മനുഷ്യനാണെങ്കില്‍ ആദ്യം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് വിട്ടുതരട്ടെയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ആദ്യം പാകിസ്ഥാന്‍ അവരുടെ മണ്ണില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുക്കട്ടെയെന്നും,? ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു. ‘ജെയ്ഷെ മുഹമ്മദിനു വേണ്ടി പാകിസ്ഥാന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം?? ജെയ്ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്.പകരം അവര്‍ക്ക് ഫണ്ട് ചെയ്യുകയാണ്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോള്‍ നിങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു.

പാകിസ്ഥാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കില്‍ ആദ്യം മസൂദ് അസറിനെ വിട്ടു തരട്ടെ’.1969ല്‍ ഒഐസിയുടെ സമ്മേളനത്തില്‍ എത്തിയിട്ടും പാകിസ്ഥാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിടെ അപമാനിക്കപ്പെട്ടു. എന്നാല്‍,50 വര്‍ഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ പാകിസ്ഥാന്റെ കസേര ഒഴിഞ്ഞു കിടന്നു’ വെന്നും സുഷമ പറഞ്ഞു

error: This article already Published !!