ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വീരേന്ദര്‍ സെവാഗ് തള്ളി

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം വീരേന്ദര്‍ സെവാഗ് തള്ളി . വെസ്റ്റ് ഡല്‍ഹിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വാഗ്ദാനം തള്ളിയെന്നും ഒരു മുതിര്‍ന്ന ബിജെപി നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബിജെപി നേതാവ് പറഞ്ഞു. ബിജെപി എംപിയായ പര്‍വേഷ് ശര്‍മ്മയാണ് നിലവില്‍ വെസ്റ്റ് ഡല്‍ഹി എംപി. ഡല്‍ഹിയില്‍ മത്സരിക്കുന്നതിന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബിജെപി നേതാവ് പറഞ്ഞു.

ഹരിയാനയിലെ റോഹ്തക്കില്‍ ബിജെപി ടിക്കറ്റില്‍ സെവാഗ് മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ഊഹാപോഹം മാത്രമാണെന്നും 2014ലും ഇതുപോലെ പ്രചരണമുണ്ടായിരുന്നുവെന്നും അന്നും ഇന്നും തനിക്ക് താത്പര്യമില്ലായെന്നും സെവാഗ് പറഞ്ഞിരുന്നു

error: This article already Published !!