സ്ത്രീധനം കൊടുത്ത തുക കുറഞ്ഞു; ആദ്യ രാത്രിയില്‍ നവവധുവിനെ വരനും സഹോദരീ ഭര്‍ത്താവും ബലാത്സംഗം ചെയ്തു

മുസാഫര്‍നഗര്‍: സ്ത്രീധനം കൊടുത്ത തുക കുറഞ്ഞുവെന്ന് ആരോപിച്ച് ആദ്യ രാത്രിയില്‍ നവവധുവിനെ വരനും സഹോദരീ ഭര്‍ത്താവും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 6ാം തീയതിയാണ് 26 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അന്നേ ദിവസം വരനും സഹോദരീ ഭര്‍ത്താവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്ത്രീധനമായി നല്‍കിയ ഏഴു ലക്ഷം കുറവാണെന്ന് ആരോപിച്ചായിരുന്നു ക്രൂരത. മുറിയുടെ വാതില്‍ പുറത്തു നിന്ന് അടച്ച്കുടുംബാഗംങ്ങള്‍ വരനും സഹോദരീഭര്‍ത്താവിനും ഒത്താശ ചെയ്തതായും യുവതി ആരോപിക്കുന്നു. ആക്രമണത്തിന് ശേഷം രക്തസ്രാവം ഉണ്ടായ യുവതിയെ പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ എത്തിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു

error: This article already Published !!