സൈക്ലിസ്റ്റായി രജിഷ; ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജൂണിന് ശേഷം രജിഷ നായികാപ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമാവുകയാണ്. ഫൈനല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു സമ്പൂര്‍ണ്ണ സ്പോര്‍ട്സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

നവാഗതനായ പിആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

error: This article already Published !!