ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍

2020 ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ ഇന്ത്യയില്‍ നടക്കും. ഫിഫ ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇന്ത്യയെ ലോകകപ്പ് വേദിയാക്കിയതായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.ഇതോടെ ഇന്ത്യക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്.

നേരത്തെ അണ്ടര്‍ 17 പുരുഷ ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ലോകകപ്പും ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്.

error: This article already Published !!