ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ന്യൂഡഹി: ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രമേശ് ചെന്നിത്തല.

ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.കെ സി വേണുഗോപാലിന് ഡല്‍ഹിയില്‍ തിരക്കുകളുണ്ട്. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചെന്നാണ് വിശദീകരണം.

മിടുക്കന്‍മാരും ചുണക്കുട്ടികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു.തെരഞ്ഞെടപ്പ് സമിതി ചേരുന്നതിന് തൊട്ട് മുന്‍പാണ് പ്രമുഖര്‍ മത്സരിക്കാനില്ലെന്ന നിര്‍ണ്ണായക വിവരം രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാധ്യമങ്ങളോട് പങ്കുവച്ചത്.

അവസാനം നിമിഷം വരെയും വലിയ സമ്മര്‍ദ്ദമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായത്. ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ അത് യുഡിഎഫിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാകും എന്ന് തുടക്കം മുതല്‍ വിലയിരുത്തലും ഉണ്ടായിരുന്നു. മത്സരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ പത്തനംതിട്ട മണ്ഡലമാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പരിഗണിച്ചിരുന്നത്.

അതേസമയം വയനാട് ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് തെരഞ്ഞെടുപ്പ് സമിതി ചേരുന്നതിന് തൊട്ട് മുന്‍പ് വരെ നിലനിന്നിരുന്നത്.

error: This article already Published !!