നരേന്ദ്ര മോഡി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3044 കോടി രൂപയെന്ന് മായാവതി

ലക്‌നൗ: നരേന്ദ്ര മോഡി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി 3044 കോടി രൂപ ചെലവഴിച്ചെന്ന ആരോപണവുമായി ബിഎസ്പി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി.

പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുക വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായും ചിലവഴിക്കേണ്ടതായിരുന്നുവെന്നും മായാവതി പറഞ്ഞു. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് അത് ഏറെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി രാജ്യത്ത് പലയിടത്തുമായി കല്ലിടീല്‍ ചടങ്ങുകള്‍ നടത്തുന്ന തിരക്കിലാണ്, ഇതിന്റെയൊക്കെ ഭാഗമായി മോഡി 3044 കോടി രൂപയിലധികം ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ബിജെപിക്ക് ജനങ്ങളുടെ അഭിവൃദ്ധിയെക്കാള്‍ ആവശ്യമായി തോന്നുന്നത് പരസ്യങ്ങള്‍ ചെയ്ത് ജനങ്ങളെ വശീകരിക്കുക എന്നതാണ്’. മായാവതി ട്വിറ്ററില്‍ കുറിച്ചു.

error: This article already Published !!