ഇത് ഹൈക്കമാന്‍ഡല്ല, ലോ കമാന്‍ഡ്, കോണ്‍ഗ്രസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍

കൊച്ചി: കോണ്‍ഗ്രസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ . കോണ്‍ഗ്രസിന്റെ ഹൈകമാന്‍ഡ് വെറും ലോ കമാന്‍ഡായി പരിണമിച്ചുവെന്നാണ് എന്‍എസ് മാധവന്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഹൈകമാന്‍ഡ് എന്ന പേരിലാണ് പൊതുവില്‍ അറിയപ്പെടുന്നത്.തരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചിട്ട് ഒരാളാഴ്ചയോളമായിട്ടും സ്ഥാനാത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരുന്നതിനുള്ള സാധ്യത ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് ഇല്ലാതാക്കിയതിലൂടെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും എന്‍എസ് മാധവന്‍ ട്വീറ്റില്‍ പറയുന്നു.

error: This article already Published !!