‘നവോത്ഥാനം’ വിവാഹത്തിലും; കര്‍ണ്ണാടകയില്‍ വരന് വധു താലി ചാര്‍ത്തി

കാലങ്ങളായി പിന്തുടരുന്ന പാരമ്പര്യ വിവാഹരീതികളെ അപ്പാടെ പൊളിച്ചെഴുതി യുവതലമുറ. വരന്‍ വധുവിന് താലി ചാര്‍ത്തുന്നതിന് പകരം വധു വരന് താലി ചാര്‍ത്തി. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ നിന്നുള്ള രണ്ട് യുവതികളാണ് വിവാഹ ദിവസം ഭര്‍ത്താക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചത്.

അമിത്- പ്രിയ എന്നിവരാണ് ചരിത്രം തിരുത്തിയെഴുതിയ ആദ്യത്തെ ദമ്പതികള്‍. വ്യത്യസ്ത സമുദായത്തില്‍ പെട്ട ഇരുവരും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരാണ്. രണ്ടാമത്തെ ദമ്പതികള്‍ പ്രഭുരാജും അങ്കിതയുമാണ്.

ഇവരുടെ വിവാഹത്തില്‍ പിതാവ് മകളെ ഭര്‍ത്താവിന് കൈമാറുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേരാണ് വ്യത്യസ്തമായ ഈ വിവാഹങ്ങള്‍ കാണാനെത്തിയത്.

error: This article already Published !!