ചൗക്കിദാര്‍ പണമുള്ളവന് വേണ്ടിയുള്ളതല്ലേ, പാവപ്പെട്ട കര്‍ഷകന് കാവല്‍ക്കാരുണ്ടാവില്ല; മോഡിക്കെതിരെ രുക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

വാരണാസി: ‘ചൗക്കിദാര്‍ ചോര്‍ ഹെ..’ കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുദ്രാവാക്യം ബിജെപിയെ കുരുക്കിലാക്കിയത്. ‘രാജ്യത്തിന്റെ കാവല്‍ക്കാരനെ’ പരിഹസിച്ച് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

ചൗക്കിദാറൊക്കെ പണമുള്ളവന് വേണ്ടിയുള്ളതാണെന്നും, പാവപ്പെട്ട കര്‍ഷകന് കാവല്‍ക്കാരുണ്ടാവില്ലന്നെും പ്രിയങ്കാ ഗാന്ധി പറഞ്ഞു. കാവല്‍ക്കാരൊക്കെ പണമുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ലേ എന്നും ഞങ്ങളുടെ കാവല്‍ക്കാര്‍ ഞങ്ങള്‍ തന്നെയാണെന്നും തന്നോട് ഒരു കര്‍ഷകന്‍ പറഞ്ഞതായും പ്രിയങ്ക ഗന്ധി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസങ്ങളിലായി, 140 കിലോമീറ്റര്‍ നീളുന്ന ഗംഗാ യാത്രയിലാണ് പ്രിയങ്ക ഗാന്ധി. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും ത്രിവേണി സംഗമത്തിലും പൂജ നടത്തിയാണ് പ്രിയങ്കയുടെ ഗംഗ യാത്ര ആരംഭിച്ചത്. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ഹോളിയുടെ തലേന്ന് യാത്ര അവസാനിക്കു.

രാഹുലിന്റെ കള്ളന്‍ വിളിയെ പ്രതിരോധിക്കാന്‍ ബിജെപിയുണ്ടാക്കിയ, ഞാനും കാവല്‍ക്കാരനാണെന്ന ‘മേം ഭീ ചൌക്കീദാര്‍’ പ്രചാരണവും ഇപ്പോള്‍ ബിജെപിയെ തന്നെ തിരിഞ്ഞുകൊത്തുന്ന സ്ഥിതിയാണ്.

error: This article already Published !!