തെരഞ്ഞെടുപ്പില്‍ ചൂടില്‍ രാജ്യത്ത് ഇന്ധന വില കുതിക്കുന്നു

ന്യൂഡല്‍ഹി: രാജ്യം പൊതു തെരഞ്ഞെടുപ്പില്‍ മുഴുകിയിരിക്കെ ഇന്ധന വില കുതിക്കുകയാണ്. ഈ വര്‍ഷം തുടങ്ങിയശേഷം രണ്ടര മാസത്തിനിടെ മാത്രം പെട്രോള്‍ ലിറ്ററിന് 4.29 രൂപയും ഡീസലിന് 4.41 രൂപയും വര്‍ധിച്ചു.

ജനുവരി ഒന്നിന് തിരുവനന്തപുരത്ത്് പെട്രോള്‍ ലിറ്ററിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു. എന്നാല്‍ ഇന്നലത്തെ വില(ബുധനാഴ്ച) യഥാക്രമം 76.11, 71.82 എന്നിങ്ങനെയാണ്. കൊച്ചിയില്‍ യഥാക്രമം 74.79 രൂപയും 70.46 രൂപയുമാണ്

കുറച്ചുകാലമായി എണ്ണക്കമ്പനികള്‍ രാജ്യത്തിന്റെ ശ്രദ്ധ ദേശീയവിഷയങ്ങളിലേക്ക് തിരിയുമ്പാള്‍ ഇന്ധനവില തോന്നിയതുപോലെ വര്‍ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ ബാരലിന് നിലവില്‍ 67.36 ഡോളറാണ്. എന്നാല്‍, എണ്ണവില ഇതിനേക്കാള്‍ കൂടിനിന്ന സമയത്ത് ഇന്ധനവില ഇപ്പോഴത്തെ നിരക്കിനേക്കാള്‍ താഴെയായിരുന്നു.

error: This article already Published !!