29 കാരിയെ ഐസിയുവില്‍ പീഡിപ്പിച്ചു; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രൈവറ്റ് നഴ്സിങ് ഹോമിലെ ഐസിയുവില്‍ 29 കാരിയെ പീഡനത്തിനിരയാക്കിയ ഡോക്ടറും സംഘവും അറസ്റ്റില്‍.

29 കാരിയെ ചികിത്സിക്കുന്ന ഡോക്ടറും സംഘവുമായിരുന്നു പീഡനത്തിനു പിന്നില്‍. ശനിയാഴ്ച രാത്രിയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്.ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച 29 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇവരെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

നഴ്സിന്റെ സഹായത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ക്രൂരത.ഐസിയുവില്‍വെച്ച് നഴ്സിന്റെ സഹായത്തോടെ രോഗിയെ മയക്കിയ മൂന്നംഗ സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു’ യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) ഇവരെ സഹായിച്ച നഴ്സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.നഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു

error: This article already Published !!