വിവോ വി15 വിപണിയിലെത്തി

വിവോയുടെ പുതിയമോഡല്‍ വിവോ വി15 വിപണിയില്‍. 23,990 രൂപ വിലയില്‍ ലഭ്യമാകുന്ന സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 25മുതല്‍ വിവോ
ഇന്ത്യ ഇ -സ്റ്റോര്‍ ആമസോണ്‍ .ഇന്‍ ഫ്‌ലിപ്കാര്‍ട്ട് പേടിയം മാള്‍ ടാറ്റ ക്ലിക്, മറ്റ് ഓഫ്ലൈന്‍ ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം.

അള്‍ട്രാ ഫുള്‍വ്യൂ ടിഎം ഡിസ്പ്ലെയും 32എം പി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ എന്നിവയാണ് വി15 ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകതകള്‍.
3ഡി കെര്‍വ് സ്‌പെക്ട്രം റിപ്പില്‍ ഡിസൈന്‍ മനോഹരമായ പുതുമ വാഗ്ദാനം നല്‍കുന്നു. 120ഡിഗ്രി ക്യാപ്ച്ചര്‍ ചെയ്യാന്‍ സാധിക്കുന്ന എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ ആണ് മറ്റൊരു പ്രധാനസവിശേഷത.

മീഡിയടെക് പി 70 പ്രോസസ്സര്‍, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 9.0അടിസ്ഥാനമാക്കിയ ഫണ്‍ ടച്ച് 9ഒ എസ് എന്നിവ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കും.90.95ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതത്തോടു കൂടിയ 6.53ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. അഞ്ചാം തലമുറ കോര്‍ണിങ് ഗോറില്ല ഗ്ലാസ്സാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

6ജിബി റാം 64ജിബി റോം എന്നിവയടങ്ങുന്ന ഫോണിന്റെ മെമ്മറി 256ജിബി വരെ വികസിപ്പിക്കാം. ഡ്യുവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജോടുകൂടിയ 4000എംഎഎച്ചിന്റെ കരുത്തേറിയ ബാറ്ററിയാണ് വി15ന്റെ കരുത്ത്. ഗ്ലാമര്‍ റെഡ്, ഫ്രോസണ്‍ ബ്ലാക്ക്, റോയല്‍ ബ്ലൂ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ഫോണ്‍ ലഭ്യമാകും.

error: This article already Published !!