വിദേശ നിക്ഷേപത്തില്‍ വന വര്‍ദ്ധനവുമായി സൗദി

സൗദി അറേബ്യയില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വിദേശനിക്ഷേപം ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം കൈകൊണ്ട നടപടികളുടെ ഭാഗമായാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

സൗദിയില്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ വിദേശ നിക്ഷേപം 1488 ബില്യണ്‍ റിയാലാണെന്നാണ് കണക്ക്. 12,775 കോടിയുടെ വര്‍ധനവാണ് മുന്‍വര്‍ഷത്തേക്കാള്‍ രേഖപ്പെടുത്തിയത്. 9.4 ശതമാനമാണ് മൊത്തം വര്‍ദ്ധനവ്. നേരിട്ടുള്ള നിക്ഷേപം, പോര്‍ട്ട്‌ഫോളിയോ നിക്ഷേപം, മറ്റു നിക്ഷേപങ്ങള്‍ എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് വിദേശനിക്ഷേപം രാജ്യത്തേക്കെത്തുന്നത്.

പോര്‍ട്ട്‌ഫോളിയോ വിഭാഗത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത്. 7192 കോടി റിയാല്‍ വര്‍ധനവാണ് ഈ ഇനത്തില്‍ രേഖപ്പെടുത്തിയത്.സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.മറ്റിനം നിക്ഷേപങ്ങളില്‍ 4376 കോടി റിയാലിന്റെയും നേരിട്ടുള്ള നിക്ഷേപത്തില്‍ 1208 കോടി റിയാലിന്റെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

error: This article already Published !!