പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ സായിദ് പുരസ്‌കാരം

അബുദാബി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ.പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് സായിദ് മെഡല്‍ പ്രഖ്യാപിച്ചത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ളതാണ് സായിദ് മെഡല്‍. മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് സായിദ് മെഡല്‍.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡന്റ് സായിദ് മെഡല്‍ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു.

error: This article already Published !!