മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് സൂചന

മാരുതി 1984 ല്‍ ആണ് ഒമനി വാന്‍ ആദ്യമായി അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 അവതരിപ്പിച്ചതിന് പിറ്റെ വര്‍ഷമാണ് ഒമനി വാന്‍ എത്തിയത്. പിന്നീട് ഇതിന്റെ പല മോഡലുകള്‍ എത്തി.

കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക് മുന്‍പ് സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ മാരുതി സുസുക്കി ഇക്കോ ഇറക്കിയിരുന്നു. അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്ന് മാരുതി ഒമനിയാണ് എന്നാണ് റിപ്പോര്‍ട്ട്.

error: This article already Published !!