ഫിഫ സമിതിയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രഫുല്‍ പട്ടേല്‍

ഫിഫ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍.

ഫിഫ സമിതിയില്‍ ഇടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുല്‍ പട്ടേല്‍. 46ല്‍ 38 വോട്ടുകള്‍ ലഭിച്ചാണ് പ്രഫുല്‍ പട്ടേല്‍ അഭിമാനനേട്ടത്തിലെത്തിയത്.

നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. നാല് വര്‍ഷമാണ് ഫിഫ എക്സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രഫുല്‍ പട്ടേലിന് പ്രവര്‍ത്തിക്കാനാവുക

error: This article already Published !!