ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യബുള്‍സ് ഹൗസിങില്‍ ലയിച്ചു

ചെന്നൈ ആസ്ഥാനമായ ലക്ഷ്മി വിലാസ് ബാങ്ക് ഇന്ത്യാബുള്‍സ് ഹൗസിങ് ഫൈനാന്‍സുമായി ലയിച്ചു. ഇരു സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ ലയനത്തിന് അംഗീകാരം നല്‍കി.

ലയന ധാരണ അനുസരിച്ച് ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികള്‍ക്ക് 14 വീതം ഇന്ത്യ ബുള്‍സ് ഷെയറുകള്‍ ലഭിക്കും.ലയിച്ചു ഒന്നാകുമ്പോള്‍ പുതിയ സ്ഥാപനത്തിന് 19,472 കോടി രൂപ ആസ്തിമൂല്യം ഉണ്ടായിരിക്കും. 123,000 കോടി രൂപയാണ് ആകെ വായ്പയായി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു എന്‍ ബി എഫ് സി ബാങ്കിനെ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കാപിറ്റല്‍ ഫസ്റ്റ് ഐ ഡി എഫ് സി ബാങ്കിനെ ഏറ്റെടുത്തിരുന്നു.

error: This article already Published !!