ഇമ്രാന്‍ താഹിറിന്റെയും ഷെയിന്‍ വാട്സണിന്റെയും മക്കളോടൊപ്പം കളിച്ച് എംഎസ് ധോണി

ചെന്നൈ:ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ ധോണിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്.

ശനിയാഴ്ച കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തിനു ശേഷം ടീമിലെ സഹതാരങ്ങളായ ഇമ്രാന്‍ താഹിറിന്റെയും ഷെയിന്‍ വാട്സണിന്റെയും മക്കളോടൊപ്പം ഓടിക്കളിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കുട്ടികളോടൊപ്പം ചിരിച്ചു കൊണ്ട് ഓടുന്ന ധോണി ഓട്ടത്തിനൊടുവില്‍ താഹിറിന്റെ കുട്ടിയെ വാരിയെടുത്ത് ഇരുവര്‍ക്കുമൊപ്പം ചിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കു വെച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

error: This article already Published !!