രജനിയുടെ ദര്‍ബാറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുഗദോസാണ്. തലൈവര്‍167 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ദര്‍ബാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ രജനിയെത്തുന്നത് പൊലീസ് വേഷത്തിലാണ്. മുംബൈ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രജനി പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനാണ് രജനി ഇതിനു മുന്‍പ് ചെയ്ത് പൊലീസ് വേഷം

നയന്‍താരയാണ് ചിത്രത്തില്‍ നായിക. ചന്ദ്രമുഖിക്കും കുശേലനും ശേഷം നയന്‍താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.

error: This article already Published !!