വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊന്നു

പൊള്ളാച്ചി:വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി പരാതി.

ഡിണ്ടിഗല്‍ ഒട്ടംഛത്രം രാഘവനായ്ക്കന്‍ പട്ടിയിലെ വെള്ളച്ചാമിയുടെ മകള്‍ പ്രഗതിയാണ്(20) കൊല്ലപ്പെട്ടത്.ഗോ മംഗലം പൂശാരി പട്ടിയില്‍ പാതയോരത്താണു പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗല്‍ സ്വദേശി സതീഷ് കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു.

സതീഷ് കുമാറുമായിപ്രഗതി പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. താനുമായുള്ള വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു സതീഷ് കുമാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സതീഷ് കുമാര്‍ പ്രഗതി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ കാറില്‍ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തി പെണ്‍കുട്ടിയെ ചാക്കില്‍ കെട്ടി പാതയോരത്തു തള്ളുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.കോളജില്‍ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ എത്താമെന്നു പറഞ്ഞ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയി

error: This article already Published !!