വിധു വിന്‍സെന്റിന്റെ സ്റ്റാന്‍ഡ് അപ്പ് ;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.

സിലിക്കന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രം 2019 ല്‍ തന്നെ പുറത്തിറങ്ങും.മാന്‍ഹോള്‍ എന്ന തന്റെ ചിത്രത്തിനു ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്.

മാന്‍ഹോളിന്റെ തിരകഥാക്കൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

error: This article already Published !!