ഞായറാഴ്ച വരെ യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്ത് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്ന് രാവിലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളിലും മഴ പെയ്തു.അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യതിയാനം കാരണം ശക്തമായ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴപെയ്യും. ശനിയാഴ്ചയോടെ ഇത് കൂടുതല്‍ ശക്തമാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമന്നലുമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

error: This article already Published !!