ബിജെപി 2004 മറക്കരുത്; സോണിയഗാന്ധി റായ് ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി മറക്കരുതെന്നോര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി. റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു സോണിയയുടെ പരാമര്‍ശം.

മോദി അപരാജിതനല്ല. രാജ്യത്ത് ജനങ്ങളേക്കാള്‍ വലുതായി ആരുമില്ലെന്നും സോണിയ വ്യക്തമാക്കി.സോണിയ ഗാന്ധി മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാനായി എത്തിയത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി അവര്‍ പൂജ നടത്തുകയും ചെയ്തിരുന്നു.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ കുറേ നാളുകളായി സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണി 262 സീറ്റുകള്‍ നേടി ആധികാരത്തിലെത്തിയിരുന്നു.

നേരത്തെ വാജ്‌പേയ് അധികാരത്തില്‍ എത്തുമെന്നായിരുന്നു അന്നുണ്ടായിരുന്ന സര്‍വേ ഫലങ്ങള്‍. ഇത് മുഴുവന്‍ തെറ്റിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്‌.

error: This article already Published !!