ടൊയോട്ട ഇന്ത്യയിലെത്തിയിട്ട് 20 വര്‍ഷം

ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് 20വര്‍ഷം.1999ലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടി കെ എം) പ്രവര്‍ത്തനം തുടങ്ങുന്നത്.

ക്വാളിസായിരുന്നു ഇന്ത്യയില്‍ ടൊയോട്ട അവതരിപ്പിച്ച് ആദ്യവാഹനം . വളരെപ്പെട്ടെന്ന് നിരത്തുകള്‍ കീഴടക്കിയ ക്വാളിസിനു പിന്നാലെ 2005ല്‍ ഇന്നോവയും 2009ല്‍ ഫോര്‍ച്യൂണറും അവതരിപ്പിച്ചു. കാംറി, കൊറോള, എത്തിയോസ്, എത്തിയോസ് ലിവ ഏറ്റവുമൊടുവില്‍ നിരത്തിലെത്തിയ യാരിസില്‍ വരെ എത്തി നില്‍ക്കുന്നു ഇന്ന് ടൊയോട്ടയുടെ ഇന്ത്യന്‍ വാഹനശ്രേണി.

എല്ലാ മോഡലുകളുടെയും എല്ലാ വകഭേദങ്ങളിലും എയര്‍ബാഗുകള്‍, തിരഞ്ഞെടുത്ത മോഡലുകളില്‍ ആന്റിലോക്ക് ബ്രേക്ക് സംവിധാനവും(എ ബി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) , ഡ്രൈവര്‍, മുന്‍സീറ്റ് യാത്രികന്‍, സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ ഷീല്‍ഡ് എയര്‍ബാഗ്, മുട്ടിന്റെ സുരക്ഷയ്ക്കുള്ള നീ എയര്‍ബാഗ് തുടങ്ങി സുരക്ഷിതമായ കാറുകള്‍ നല്‍കി എന്നാണു
ടൊയോട്ടയുടെ പറയുന്നത്.

error: This article already Published !!