രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്

കാസര്‍കോട് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ജില്ലാ വരണാധികാരിയുടെ റിപ്പോര്‍ട്ട്.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. ഉണ്ണിത്താന്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നായിരുന്നു എല്‍ഡിഎഫ് പരാതി.പയ്യന്നൂര്‍ അരവഞ്ചാലിലാണ് ഏപ്രില്‍ 8ന് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ടിവി രാജേഷ് എംഎല്‍എയാണ് മുഖ്യ വരണാധികാരി കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് പരാതി നല്‍കിയത്. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ്ങും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.

error: This article already Published !!