കഴിഞ്ഞ വര്‍ഷം സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ് ബുക്ക് ചെലവഴിച്ചത് 2.26 കോടി ഡോളര്‍

വാഷിംങ്ടണ്‍:ഫേസ് ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ആവശ്യങ്ങള്‍ക്കായി 2018ല്‍ ചെലവഴിച്ചത് 2.26 കോടി ഡോളര്‍.

ഫേസ് ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്ന നിലയില്‍ ഒരു ഡോളര്‍ മാത്രമാണ് സുക്കര്‍ ബര്‍ഗിന്റെ ശമ്പളം. എന്നാല്‍ മറ്റു ചെലവുകളെല്ലാം കമ്പനി അക്കൗണ്ടിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് സുരക്ഷക്ക് വേണ്ടിയാണ്.

കഴിഞ്ഞ വര്‍ഷം സെക്യൂരിറ്റിക്കായി 9 ദശലക്ഷം ഡോളര്‍ ചെലവഴിച്ച സ്ഥാനത്താണ് ഇപ്പോള്‍ ചെലവ് 20 ദശലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിമാനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവിനത്തില്‍ 2 .6 ദശലക്ഷം ഡോളര്‍ ചെലവഴിച്ചതായി കമ്പനി അധികാര കേന്ദ്രങ്ങള്‍ക്ക് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

error: This article already Published !!