ആര്‍എസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് രാഹുല്‍ഗാന്ധി

ആലപ്പുഴ: ഇടതുപക്ഷത്തെ അനൂകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനം തകര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. എന്നാല്‍ ഇടതുപക്ഷം അങ്ങനെ ചെയ്തിട്ടില്ലെന്നും ആലപ്പുഴയില്‍ രാഹുല്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തിയ രാഹുല്‍ മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും ആലപ്പുഴയിലും പ്രസംഗിച്ചിരുന്നു.കേരളം രാജ്യത്തിന് ആകെ മാതൃകയാണെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ മാതൃകയെന്നും പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആശയങ്ങളെയും ശബ്ദങ്ങളെയും അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസും ബിജെപിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഒരാശയമോ ഒരു വ്യക്തിയോ ആണ് രാജ്യം ഭരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയങ്ങളോട് യോജിപ്പില്ലാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.

error: This article already Published !!