പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ് വാജി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവാണ് പൂനം സിന്‍ഹയെ സമാജ് വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂനം സിന്‍ഹ കേന്ദ്രമന്ത്രി രാജനാഥ് സിംങിനെതിരെ ലക്നൗവില്‍ മത്സരിച്ചേക്കും. ഏപ്രില്‍ 18 ന് നോമിനേഷന്‍ സമര്‍പ്പിക്കും.ലക്നൗ സീറ്റ് ബിജെപിയുടെ ശക്തി കേന്ദ്രമാണ്.വാജ്പേയ്ക്ക് ശേഷം ലാല്‍ജി ടെന്‍ഡണ്‍ ഈ സീറ്റില്‍ വിജയിച്ചു. പിന്നീട് രാജ് നാഥ് സിംങും ഇതേ സീറ്റില്‍ വിജിച്ചു.

2004 ല്‍ രാജ്നാഥ് സിങ് 10,06,484 വോട്ടുകളില്‍ 55.7 ശതമാനം നേടിയായിരുന്നു വിജയിച്ചത്. ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

error: This article already Published !!