ശ്രീനിവാസനും മകന്‍ ധ്യാനും ഒരുമിക്കുന്ന കുട്ടിമാമ ;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിഎം വിനു സംവിധാനം ചെയ്യുന്ന ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദിലീപ് തന്റെ ഒഫിഷ്യല്‍ ഫെയിസ്ബുക്ക് അക്കൌണ്ടിലൂടെ പുറത്ത് വിട്ടു. റിട്ടയേര്‍ഡ് പട്ടാളക്കാന്റെ വേഷത്തിലെത്തുന്ന ശ്രീനിവാസന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍.മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.കുട്ടിമാമ മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തും.

error: This article already Published !!