മാതള ജ്യൂസിന്റെ ഗുണങ്ങളറിയാമോ?

0
15

ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാന്‍ മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വ്യക്കരോഗികള്‍ ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാന്‍ മാതളം സഹായിക്കും.

കൊളസ്ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.മാതളത്തില്‍ അടങ്ങിയിരുന്ന ആന്റി ഓക്‌സിഡന്‍സ് രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദം തടഞ്ഞ് പ്രത്യുല്പാദനത്തിനു സഹായിക്കുന്നു. ബീജങ്ങളുടെ പ്രവര്‍ത്തന തകരാറിനും സ്ത്രീകളില്‍ വന്ധ്യതയ്ക്കും പലപ്പോഴും കാരണമാകുന്നത് ഓക്‌സീകരണ സമ്മര്‍ദം ആണ് . പ്ലാസന്റയിലെ ഓക്‌സീകരണ സമ്മര്‍ദം കുറയ്ക്കാനും മാതള ജ്യൂസ് സഹായിക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കുന്നു.

ദഹന പ്രശ്നങ്ങള്‍ക്കും മാതള ജ്യൂസ് മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. ക്രോണ്‍സ് ഡിസീസ്, അള്‍സര്‍, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് മുതലായവ ബാധിച്ചവര്‍ക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാല്‍ രോഗങ്ങളെയും അണുബാധയെയും തടയാന്‍ മാതള ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ ഗുണങ്ങളും ഇതിനുണ്ട്.