വൈ9 പ്രൈം 2019 പുതിയ രൂപത്തില്‍

ഇന്ത്യയില്‍ വാവ്വേ വൈ9 പ്രൈം 2019 എത്തി. ഇന്ത്യയില്‍ 15,990 രൂപയിലാണ് വില തുടങ്ങുന്നത്. നാല് ജിബി റാം + 128 ജിബി പതിപ്പിനാണ് ഈ വില. പോപ്പ് അപ്പ് ക്യാമറയുമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാവ്വേയുടെ ആദ്യത്തെ ഫോണാണിത്. എമറാള്‍ഡ് ഗ്രീന്‍, സാഫയര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.

2019ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാവ്വെ വൈ9 (2019) സ്മാര്‍ട്ട്‌ഫോണിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വാവേ വൈ9 പ്രൈം(2019). ഇടത് ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്ന പോപ്പ് അപ്പ് സെല്‍ഫി ക്യാമറ. നോച്ച് ഇല്ലാത്ത സ്‌ക്രീന്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

6.59 ഇഞ്ച് ഫുള്‍എച്ച്ഡി പ്ല്‌സ് എല്‍സിഡി ഫുള്‍വ്യൂ ഡിസ്‌പ്ലേ, 91 ശതമാനമാണ് ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം. 2.2 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ കിരിന്‍ 710 എഫ് ചിപ്‌സെറ്റ്. നാല് ജിബി റാം 128 ജിബി സ്റ്റോറേജ്. എന്നിവയാണ് വൈ9 പ്രൈമിന്റെ സവിശേഷതകള്‍. ഈ മാസം ഏഴ് മുതല്‍ ആമസോണില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

error: This article already Published !!