കിടിലന്‍ വിലക്കിഴിവുമായി ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്

കിടിലന്‍ വിലക്കിഴിവുമായി ആമസേണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്. മൊബൈല്‍ ഫോണുകള്‍ക്കും ആക്സസറീസുകള്‍ക്കും60 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആമസോണിന്റെ ഫാബ് ഫോണ്‍ ഫെസ്റ്റ് എത്തിയിരിക്കുന്നത്.

എക്ചേഞ്ച് ഡിസ്‌ക്കൗണ്ട്,നോ-കോസ്റ്റ് ഇ.എം.ഐ, ടോട്ടല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും വിലക്കുറവിന് പുറമെ ലഭ്യമാകും. 17,999 രൂപ വിലയുള്ള ഹോണര്‍ 9എനിന്റെ 4ജി.ബി+128ജി.ബി വേരിയന്റിന് വില 10,999 രൂപയായും, 13,999 രൂപ വിലയുള്ള 4ജി.ബി + 64 ജി.ബിയുടേതിന് 8,499 രൂപ വില കുറവിലും സൈറ്റില്‍ ലഭ്യമാകും.സാംസങ് ഗാലക്സി എം30 13,990 രൂപക്കും,ഗാലക്സി എം20 9,990 രൂപക്കും ലഭിക്കും.

വണ്‍ പ്ലസ് 7, 7 പ്രൊ, വാവെയ് പ്രൊ, ഓപ്പോ ആര്‍17, റെഡ്മി 6, ഷവോമി എം.ഐ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്കും വിലക്കുറവുണ്ട്.പവര്‍ബാങ്ക്, ഹെഡ്സെറ്റ്, ഫോണ്‍ കെയ്സുകള്‍ എന്നിവയും 65 ശതമാനം വരെ വിലക്കുറവില്‍ ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ ലഭ്യമാണ്. ഈ മാസം 30 വരെയാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

error: This article already Published !!