സിനിമയില്‍ അവസരം ലഭിച്ചില്ല; ഇരുപത്തിരണ്ടുകാരി ആത്മഹത്യ ചെയ്തു

ഓഷിവാര: സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കാത്തതുകൊണ്ട് യുവതി ആത്മഹത്യ ചെയ്തു. പേള്‍ പഞ്ചാബി എന്ന ഇരുപത്തിരണ്ടുകാരിയാണ് ആത്മഹത്യ ചെയ്തത്. ഫ്‌ലാറ്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യ്യുകയായിരുന്നു. സംഭവം നടന്നത് മുംബൈയിലെ ഓഷിവാരയില്‍ ഇന്നലെ രാത്രിയാണ്.

നിരവധി തവണ സിനിമയില്‍ അവസരത്തിനായി പേള്‍ പഞ്ചാബി ശ്രമിച്ചെങ്കിലും നല്ല അവസരം ഒന്നും ലഭിച്ചിരുന്നില്ല. അതില്‍ യുവതി വളരെ നിരാശയിലായിരുന്നു. മാത്രമല്ല അവരുടെ സ്വകാര്യ ജീവിതത്തിലും അവര്‍ സന്തോഷവതിയായിരുന്നില്ലയെന്നാണ് റിപ്പോര്‍ട്ട്.സിനിമയില്‍ അവസരം തേടി സമയം കളയുന്നതിനെച്ചൊല്ലി യുവതിയും അമ്മയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനു മുന്‍പ് രണ്ടു തവണ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 12:30 ഓടെ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് എന്തോ ശബ്ദം കേട്ടുവെന്നും എന്താണെന്ന് നോക്കാന്‍ അവിടെ ചെന്നപ്പോള്‍ ആത്മഹത്യ ചെയ്ത പേള്‍ പഞ്ചാബിയുടെ വീട്ടില്‍ നിന്നും ബഹളം കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും സെക്യുരിറ്റി ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

error: This article already Published !!