അടുത്തമാസം മുതല്‍ യുഎഇയില്‍ ഇന്ധനവില കുറയും

0
6

അടുത്തമാസം യുഎഇയില്‍ ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസലിന് നാല് ഫില്‍സിന്റെ കുറവുണ്ടാകും. അന്താരാഷ്ട്ര ക്രൂഡോയില്‍ നിരക്കിന് അടിസ്ഥാനമാക്കിയാണ് ഈ വിലക്കുറവ്

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്റെ നിരക്ക് അടുത്തമാസം ഒമ്പത് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 37 ഫില്‍സാകും. സ്‌പെഷല്‍ പെട്രോളിന്റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും.

രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്റെ വില 2 ദിര്‍ഹം 8 ഫില്‍സായും കുറയും. ഡിസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയും. 2 ദിര്‍ഹം 42 ഫില്‍സ് എന്ന ഡിസല്‍ നിരക്ക് ലിറ്ററിന് 2.38 ഫില്‍സാകും.