യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി;അയല്‍വാസി അറസ്റ്റില്‍

ജലോം: ഉത്തര്‍പ്രദേശില്‍ 14 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കണ്ണുചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി. ജലോം ജില്ലയിലെ അറ്റാ ഏരിയയിലാണ് ക്രൂരകൊലപാതകം നടന്നത്.

സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്ത് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പിറ്റേ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിപ്പറഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്ന്ന നിലയിലുമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിലെ പ്രതിയാണ് അറസ്റ്റിലായ അയല്‍വാസി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൊല്ലപ്പെട്ട പെണ്‍കുട്ടിപീഡനത്തിന് ഇരയായിരുന്നോ എന്ന് ഉറപ്പിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

error: This article already Published !!