തന്റെ അശ്ലീല വീഡിയോ കണ്ട് പുരുഷൻമാർ തങ്ങളുടെ സ്ത്രീകളിൽ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുത്: തുറന്നുപറഞ്ഞ് മിയ ഖലീഫ

താനടക്കമുള്ളവരുടെ അശ്ലീല വീഡിയോ കണ്ട് പുരുഷൻമാർ തങ്ങളുടെ സ്ത്രീകളിൽ നിന്ന് അങ്ങനെ വേണമെന്ന് ആഗ്രഹിക്കരുതെന്ന് പോൺതാരത്തിൽ നിന്ന് അവതാരകയായി മാറിയ മിയ ഖലീഫ. അശ്ലീല വീഡിയോ കണ്ട് അതാണ് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്ന പുരുഷൻമാരുണ്ട്. അവർ തങ്ങളുടെ ഭാര്യമാരിൽ നിന്നും അതാഗ്രഹിക്കുന്നു. എന്നാൽ ഇതല്ല വസ്തുതതയെന്നും മനസിലാക്കണമെന്നും മിയ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

പോൺ വ്യവസായത്തിന്റെ ഭാഗമായിരിക്കെ താനേറെ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിലേക്കിറങ്ങുമ്‌ബോൾ അവർ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായും അത് എനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയെന്നും മിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലോകം മാത്രമല്ല, എന്റെ കുടുംബവും എനിക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നും പൂർണമായും ഒറ്റപ്പെട്ടു.

പോൺ വ്യവസായം വിട്ട ശേഷവും എന്റെ ഏകാന്തത തുടരുകയാണ്. ഇത് സഹിക്കാവുന്നതിലപ്പുറമാണ്. ഇതിൽനിന്നും ചില തെറ്റുകൾ പൊറുക്കാവുന്നതിലപ്പുറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും മിയ ഖലീഫ പറഞ്ഞു. തങ്ങൾക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് മറ്റുപല താരങ്ങളും പറഞ്ഞതായും മിയ ഖലീഫ വെളിപ്പെടുത്തുന്നു.

2015ൽ കേവലം മൂന്നു മാസം മാത്രമാണ് പോൺ മേഖലയിൽ പ്രവർത്തിച്ചതെങ്കിലും ഏറ്റവും അധികം സേർച്ച് ചെയ്യപ്പെട്ട പോൺ താരങ്ങളിൽ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.

പോൺരംഗം ഉപേക്ഷിച്ച്, ഇപ്പോൾ സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ. ഹിജാബ് ധരിച്ച് സെക്സിൽ ഏർപ്പെടുന്ന മിയയുടെ വീഡിയോ മുസ്ലീം രാജ്യങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

error: This article already Published !!