ടാറ്റ മോട്ടോർസ് വളരെയധിക പാരമ്പര്യമുള്ള ഒരു ഇന്ത്യൻ കമ്പനി ആണെങ്കിലും ഇന്ത്യക്കാർക്ക് അവരുടെ പാസ്സഞ്ചർ കാറുകൾ അത്ര പ്രീയമുള്ള ഒന്നായിരുന്നില്ല.അതേ സമയം ട്രക്കുകൾ ബസുകൾ വാനുകൾ ,കോച്ചുകൾ എന്നിവ വാൻ ജനപ്രീതിയുള്ളതുമായിരുന്നു എന്നത് അതിശയിപ്പിക്കുന്ന വസ്തുതയുമാണ് . അതിന്റെ പ്രധാന കാരണം വാഹനത്തിൻറെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും മോശമായ ഡെസിഗിനിങ്ങും ആയിരുന്നു എന്ന് നിസ്സംശയം പറയാം അങ്ങനെ ഉള്ള സമയത്താണ് 2008 ൽ ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാണ കമ്പനിയായ ജെഗ്ഗുവാർ ലാൻഡ് റോവർ ഏറ്റെടുത്തത് മുതൽ കമ്പനിയുടെ കാലം മാറി എന്ന് പറയാം പതുക്കെ പതുക്കെ അവരുടെ ഇന്ത്യൻ മോഡൽ കാറുകളിലേക്കും ജെഗ്ഗുവാർ ലാൻഡ് റോവർ ഡിസൈൻ കോൺസെപ്റ്റുകൾ കൂർത്തിണക്കുവാൻ തുടങ്ങി അതുപോലെ തന്നെ നിർമ്മാണത്തിലും ആ ഗുണ നിലവാരം കണ്ടു തുടങ്ങി അതിനു ശേഷം ടാറ്റ ഇറക്കിയ ഒട്ടു മിക്ക വാഹനങ്ങളും അതായതു 2016 മുതൽ അവരുടെ രണ്ടാം തലമുറ കാറുകളിൽ വൻ മാറ്റങ്ങൾ കണ്ടു തുടങ്ങി ടിയാഗോ ,ഹെക്സ,നെക്സൺ ഹരിയാർ അൾട്രോസ് എന്നീ എല്ലാ മോഡലുകളും വിപണിയിൽ വൻ വിജയം നേടി തുടങ്ങി നിർമ്മാണ ത്തിലെ ഗുണനിലവാരത്തിനു പരാതി കേട്ടിരുന്ന ടാറ്റ പിന്നീട് ഗുണനിലവാരത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി .
ഇപ്പോൾ ടാറ്റ യുടെ രണ്ടാം തലമുറയിൽ പെട്ട ഹരിയാറിന്റെ 2020 ബി എസ് സിക്സ് മോഡൽ വാഹനം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ് .വൻ സ്വീകാര്യതയാണ് ഈ പാട് കൂറ്റൻ എസ് യു വി ക്കു ഇന്ത്യൻ വിപണിയിൽ നിന്ന് ലഭിക്കുന്നത് ഇപ്പോൾ ഇറങ്ങിയ ഹരിയാർ ഉള്ള വലിയ സവിശേഷത ഓട്ടോമാറ്റിക് വേർഷൻ കൂടി ഉൾപ്പെടുത്തി എന്നുള്ളതാണ് അതോടൊപ്പം സൺറൂഫ് വണ്ടിയുടെ പുറമെ പറയത്തക്ക വലിയ രൂപ മാറ്റങ്ങളില്ലാതെ ആണ് ഹരിയാർ എത്തിയിരിക്കുന്നത് ഒരു പിയാനോ ബ്ലാക്ക് ഹെഡ്‍ലൈറ് കൾക്ക് ചുറ്റും കൊടുത്തിരിക്കുന്നു എന്നുള്ളതും ബമ്പറിനു ചുട്ടുള്ള സിൽവർ ലൈനിങ്ങിനു പാകരം ബ്ളാക്ക് ഫിനിഷിങ് ആണ് നൽകിയിരിക്കുന്നത് ബ്ലാക്ക് സിൽവർ കൂട്ടിയിണങ്ങിയുള്ള പുതിയ സ്റ്റൈസലിഷ് അലോയ് വീൽ എത്തിയിരിക്കുന്നു പുതിയ മോഡൽ അലോയ് വീൽ നിങ്ങള്ക്ക് ടോപ് മോഡലുകളിൽ മാത്രമേ ലഭിക്കുകയോ;;എ മറ്റെല്ലാ മോഡലുകളിലും പഴയ അലോയ് വീൽ താനാണ് ആകും .മറ്റൊരു മാറ്റം പുതിയ രണ്ടു കളർ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഹെലിക്‌സോ റെഡ് ,സ്പാർക്കിൾ കൊക്കോ എന്ന മറ്റൊരു കളറും ആണ് ഉള്ളത് ഇതു ഉയർന്ന വേരിയന്റുകളിൽ മാത്രമേ ലഭിക്കുകയുള്ളു.
ഇന്റീരിയറിലും വലിയ മാറ്റങ്ങളൊന്നും പുതിയ ഹാരിയാറില്ല അല്പം കൂടി ഇന്റീരിയർ ഡിസൈൻ ക്ലാസ് ആക്കിയിട്ടുണ്ട് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം പല കളർ തീമുകളിൽ ലഭിക്കും എന്നുള്ളതും മുന്നിലത്തെ മിററുകളുടെ ഡിസൈനിങ്ങിൽ കുറച്ചു മെച്ചപ്പെട്ട മാറ്റം കൊണ്ടുവന്നിട്ടുണ്ട് ബാക്കി എല്ലാം പഴയതു പോലെ തന്നെ .പിന്നെ ഉള്ള ഒരു പ്രകടമായ മാറ്റം എൻജിന് സൈഡിൽ നിന്നാണ് പഴയപോലെ തന്നെ 2 ലിറ്റർ എൻജിൻ തന്നെ ആണ് എപ്പോളും ഉള്ളത് പക്ഷേ ബി എസ് സിക്സ് ആക്കി എന്നുള്ളതും പിന്നെ അല്പം കൂടി പവർ പുതിയ എൻജിൻ നല്കും എന്നള്ളത് സന്തോഷകരമായകാര്യം ആണ് 140 പിസ് പവർ ആണ് പഴയ എൻജിൻ നൽകിയിരുന്നത് എങ്കിൽ എപ്പോൾ അത് 170 ആക്കി ഉയർത്തിയിട്ടുണ്ട് 350 ടോർഖ് താനാണ് ആണ് പുതിയ എൻജിനും സൃഷ്ട്ടിക്കുന്നത് സിക്സ് സ്പീഡ് മാനുവൽ, സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ്കളാണ് പുതിയ ഹരിയാറിൽ ടാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാരിയറിന്റെ സവിശേഷതകളിൽ പ്രധാനമായുള്ളതു പഴയ വേരിയന്റുകളിൽ നിന്നും വ്യത്യസ്തമായി ഡ്രൈവ് കുറച്ചു കൂടി സുഖകരമായി എന്നത് അതോടൊപ്പം ഓഫ് റോഡ് ഡ്രൈവിംഗ് സാദ്ധ്യതകൾക്ക് വേണ്ടി പുതിയ സവിഷശതകൾ ഉൾപ്പെടുത്തി എന്നതാണ് പക്ഷേ ഡീസൽ വേരിയന്റുകളിൽ എൻജിൻ സൗണ്ട് വണ്ടിക്കുള്ളിൽ അൽപം ബുദ്ധിമുട്ടായി അനുഭവപ്പെടും എന്നുള്ളതാണ് 18 ലക്ഷം രൂപ മുതൽ ആണ് ഇതിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് ടോപ് മോഡലിന് ഏകദേശം 25 ലക്ഷം രൂപയോളമാകും