ഹാരിയറിന്റെ ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ വിപണിയിലെത്തി

ടാറ്റ മോട്ടോഴ്‌സിന്റെ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹാരിയറിന്റെ വകഭേമായ സെഡ് എക്സിന്റെ ‘ഡാര്‍ക്ക് നൈറ്റ് എഡിഷ’ന്‍ വിപണിയിലെത്തി. ഈ പുതിയ പതിപ്പിന് 16.76 ലക്ഷം രൂപയാണു ഡല്‍ഹി ഷോറൂം വില.

സാധാരണ ഹാരിയറിലെ ബ്രൗണ്‍ അപ്‌ഹോള്‍സ്ടിക്കു പകരം കറുപ്പ് ലതര്‍ ആണ് ഈ ഡാര്‍ക്ക് നൈറ്റ് എഡിഷനിലുള്ളത്. ഡാഷിലെ കൃത്രിമ വുഡ് ഇന്‍സര്‍ട്ടിനു പകരം ടെക്‌സ്‌ചേഡ് മാറ്റ് ഗ്രേ പാനലാണുള്ളത്. മൊത്തത്തില്‍ കറുപ്പില്‍ കുളിച്ചാണ് ഹാരിയര്‍ എത്തിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് പെയിന്റിനൊപ്പം 17 ഇഞ്ച് അലോയ് വീല്‍ മാത്രമല്ല മുന്നിലെ സ്‌കിഡ് പ്ലേറ്റും പിന്നിലെ മാറ്റ് സില്‍വര്‍ ഭാഗവുമെല്ലാം കറുപ്പ് നിറത്തിലാണ്. വിന്‍ഡോ ലൈനിലെ ക്രോം ഫിനിഷിനു മാത്രം മാറ്റം വരുത്തിയിട്ടില്ല.

എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാംപ്, ഹൈ ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ് സീനോണ്‍ ഹെഡ്‌ലാംപ്, കോര്‍ണറിങ് ഫോഗ് ലാംപ്, ഓട്ടോ ഹെഡ്‌ലാംപ്, ഓട്ടോമാറ്റിക് വൈപ്പര്‍, ലതര്‍ അപ്‌ഹോള്‍സ്ട്രി, ലതര്‍ ട്രിംഡ് സ്റ്റീയറിങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്‍പതു ജെബിഎല്‍ സ്പീക്കര്‍ സഹിതം 8.8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സിങ് കാമറ, ക്രൂസ് കണ്‍ട്രോള്‍, കീരഹിത എന്‍ട്രി, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവയൊക്കെയായിട്ടട്ടാണു പുതിയ ഹാരിയറിന്റെ വരവ്.

സാധാരണ ഹാരിയറിലെ രണ്ടു ലീറ്റര്‍, ക്രയോടെക് ഡീസല്‍ എന്‍ജിന്‍ തന്നെയാണു ഡാര്‍ക് എഡീഷനിലുമുള്ളത്; 140 ബി എച്ച് പിയോളം കരുത്തും 350 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍.

error: This article already Published !!