ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, സെപ്തംബര്‍ 8 മുതല്‍ 15 വരെ ബാങ്ക് അവധിയാണ്

0
54

അടുത്തയാഴ്ച ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി. സെപ്തംബര്‍ 8 മുതല്‍ സെപ്തംബര്‍ 15 വരെയാണ് അവധി. സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ഇടപാട് നടത്തേണ്ടവര്‍ ഈ ആഴ്ച ഇടപാട് നടത്തിയില്ലെങ്കില്‍ സെപ്തംബര്‍ 15 ന് ശേഷം മാത്രമേ പിന്നീട് ഈ ഓഫീസുകളെ സമീപിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു.

സെപ്തംബര്‍ 8 ഞായറാഴ്ച പതിവ് അവധിയാണ്. സെപ്തംബര്‍ 9 മുഹറം, ചൊവ്വാഴ്ച ഒന്നാം ഓണം, ബുധനാഴ്ച തിരുവോണം, വ്യാഴാഴ്ച മൂന്നാം ഓണം, വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തി, പിന്നീട് വരുന്ന ശനി രണ്ടാം ശനിയാഴ്ചയും അത് കഴിഞ്ഞ് വരുന്ന ഞായറാച്ചയും അവധിയാണ്.

ഈ ദിവസങ്ങളില്‍ സെപ്തംബര്‍ 12ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പണമിടപാട് ഏറെ നടക്കുന്ന ഓണക്കാലത്ത് ബാങ്ക് ഇടപാടുകള്‍ക്കായി ഈ ദിവസത്തെ ആശ്രയിക്കണം.

വൈദ്യുതി ബില്ല്‌ സ്വീകരിക്കുന്നത് തടസപ്പെടാതിരിക്കാന്‍ സെപ്തംബര്‍ 10,12 തിയതികളില്‍ കെഎസ്ഇബിയുടെ എല്ലാ കളക്ഷന്‍ സെന്ററുകളും രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ പ്രവര്‍ത്തിക്കുതാണ്.