ഒമാന്‍ എയര്‍ സെപ്തംബര്‍ മാസത്തെ 304 സര്‍വീസുകള്‍ റദ്ദാക്കി

0
7

ഒമാന്‍: ഈ മാസം 304 സര്‍വീസുകള്‍ റദ്ദാക്കുന്നതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ മാസങ്ങളിലും നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.ജൂലൈ ഏഴ് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ തങ്ങളുടെ ചില സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് അതത് സ്ഥലങ്ങളിലേക്കുള്ള പകരം സര്‍വീസുകളിലോ ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്ര ചെയ്യാനുള്ള അവസരമൊരുക്കും.

ഇക്കാലയളവില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ +96824531111 എന്ന നമ്പറില്‍ ബന്ധപ്പെടണം. യാത്ര ചെയ്യുന്നതിന് മുന്‍പ് വിമാനങ്ങളുടെ തത്സമയ സ്ഥിതി പരിശോധിക്കുകയും വേണം. ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.