കാബൂളിൽ കാർ ബോംബ് സ്ഫോടനം;പത്ത് പേർ കൊല്ലപ്പെട്ടു

0
9

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കാർ ബോംബ് സ്ഫോടനത്തെ തുടർന്ന് 10 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു.

കിഴക്കൻ കാബൂളിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്.
അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്പോസ്റ്റിനെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു സ്ഫോടനം നടന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതു വരെയും ആരും ഏറ്റെടുത്തിട്ടില്ല.