മാരുതിക്കു പിന്നാലെ അശോക് ലെയ്ലന്‍ഡും പ്ലാന്റ് അടച്ചുപൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ സംവിധാനങ്ങള്‍ അടച്ചുപൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ്. കൊമേഴ്സ്യല്‍ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബര്‍ ആറു ഏഴ് മുതല്‍ സെപ്റ്റംബര്‍ പത്ത് പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50% ഇടിവ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ ബാധിക്കുമെന്നാണ് പറയുന്നത്. അഞ്ചു ദിവസത്തേക്കുള്ള കൂലി പിന്നീട് തീരുമാനിക്കുമെന്നാണ് അവര്‍ അറിയിച്ചത്.

error: This article already Published !!