ഇന്നത്തെ സ്വര്‍ണവില ഇങ്ങനെയാണ്

0
9

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3620രൂപയാണ് വില.കഴിഞ്ഞ ദിവസം സ്വര്‍ണ വില പവന് 29120 രൂപ വരെ ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ സ്വര്‍ണ വിലയില്‍ 3440 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര ബന്ധത്തിലുള്ള ആത്മവിശ്വാസക്കുറവും മൂലം സ്വര്‍ണ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരും പ്രതീക്ഷ.

ഇന്ത്യയില്‍ സ്വര്‍ണ്ണ വില വര്‍ദ്ധനവ് ആവശ്യകതയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യമാണ്.