ഹോട്ടല്‍ ബില്ലില്‍ തര്‍ക്കം; യുപിയില്‍ യുവാവിനെ തല്ലിക്കൊന്നു

ഭഡോഹി : ഭക്ഷണത്തിന്റെ ബില്ലിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ അടിയേറ്റ് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം. രണ്ട് യുവാക്കളുമായാണ് ഹാട്ടല്‍ ജീവനക്കാര്‍ 180 രൂപയുടെ ഭക്ഷണ ബില്ലിനെച്ചൊല്ലി തര്‍ക്കത്തെിലേര്‍പ്പെട്ടത്. മര്‍ദ്ദത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സുരജ് സിങ്, വിഷാല്‍ ദുബെ എന്നിവര്‍ക്കാണ് വടിയും ദണ്ഡുകളും ഉപയോഗിച്ച് മര്‍ദ്ദനമേറ്റത്. ഭക്ഷണശാലയുടെ ഉടമസ്ഥനുമായി ഇവര്‍ തര്‍ക്കത്തിലായി. പിന്നാലെ ഉടമയും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് ഇവരെ തല്ലിച്ചതച്ചു.വിഷാല്‍ ദുബെ ഓടി രക്ഷപെട്ടെങ്കിലും സുരജ് സിങ് അക്രമികളുടെ കൈയ്യില്‍ കുടുങ്ങി.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരജ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഹോട്ടല്‍ ഉടമയും മകനും പോലീസ് കസ്റ്റഡിയിലാണ്. ജീവനക്കാര്‍ രക്ഷപെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു

error: This article already Published !!